Wednesday September 19th, 2018 - 4:37:pm
topbanner
Breaking News

ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്; സമിതിയുടെ അന്വേഷണം പ്രഹസനമെന്ന് ഭര്‍ത്താവ്

Jikku Joseph
ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്; സമിതിയുടെ അന്വേഷണം പ്രഹസനമെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും, ചികിത്സാ കാലയളവില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ ഡയറക്ടര്‍ ഡോ.രാംദാസ് അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിക്ക് കൈമാറി.

സംഭവത്തില്‍ ആര്‍.സി.സിക്കെതിരെ മേരിയുടെ ഭര്‍ത്താവ് ഡോ.റെജിയാണ് പരാതി നല്‍കിയത്. ആര്‍.സി.സിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന ഡോ.മേരി മാര്‍ച്ച് 18-നാണ് മരിച്ചത്. ചികിത്സാകാലയളവില്‍ ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു ഭര്‍ത്താവ് ഡോ.റെജി ജേക്കബ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചിരുന്നു.

ഇപ്പോഴത്തെ സമിതിയുടെ അന്വേഷണം വെറും പ്രഹസനമാണെന്ന് ഡോ.റെജി ജേക്കബ് പ്രതികരിച്ചു. ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണം അവര്‍ തന്നെ അന്വേഷിക്കുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. പരാതിക്കാരനായ എന്നോട് ഇതുവരെ ഒരു പ്രതികരണമോ പരാതി കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

English summary
dr.mary reji death rcc gets clean chit
topbanner

More News from this section

Subscribe by Email