Sunday December 16th, 2018 - 11:33:am
topbanner

സ്ത്രീധന പീഡനം ; യുവതി മരിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

suji
സ്ത്രീധന പീഡനം ; യുവതി മരിച്ച കേസില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

സ്ത്രീ പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ മാതാപിതാക്കളേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂലേപ്പാടം കെകെ അബ്ദുള്‍ അസീസിന്റെ മകള്‍ സുനിതയുടെ മരണം സംബന്ധിച്ച കേസിലാണ് ആലുവ കണിയാംകുന്ന് അറഫാ വില്ലേജില്‍ അരുണ്‍, പിതാവ് അബ്ദുള്‍ റഹ്മാന്‍,മാതാവ് ലൈല ബീവി എന്നിവരെ പാലക്കാട്ട് നിന്ന് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. സുനിത മരിച്ചത് അരുണിന്റെയും മാതാപിതാക്കളുടെയും പീഡനം മൂലമാണെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 14ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സുനിത 19നാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍തൃകുടുംബം പല ഹോട്ടലുകളിലായി മാറി മാറി താമസിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് പിടിയിലായി.

Read more topics: dowry abuse, suicide, arrest
English summary
dowry abuse suicide three arrested
topbanner

More News from this section

Subscribe by Email