Sunday February 17th, 2019 - 1:35:pm
topbanner

ജൂണിയര്‍ ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച; വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

Jikku Joseph
ജൂണിയര്‍ ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച; വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇനിയും സമരം തുടരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് നയം സ്വീകരിച്ച് സമരം അവസാനിപ്പിച്ച ഡോക്ടര്‍മാര്‍ ഇന്ന് വീണ്ടും സമരം ആരംഭിച്ചത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ പരിഗണന നല്‍കുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലൊരു സമീപനം ഡോക്ടര്‍മാര്‍ സ്വീകരിച്ചതിനെ മന്ത്രി കുറ്റപ്പെടുത്തി. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇനിയും സമരം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഡോക്ടര്‍മാര്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇവരുമായി ഇന്ന് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴചയും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ മന്ത്രി എന്തിനാണ് വീണ്ടും സമരം തുടങ്ങിയത് എന്നറിയാന്‍ വേണ്ടി മാത്രമാണ് ഇന്ന് ചര്‍ച്ച വിളിച്ചിരിക്കുന്നതെന്നും പറഞ്ഞു.

Viral News

English summary
doctors strike in kerala meeting today with health minister k.k shylaja
topbanner

More News from this section

Subscribe by Email