Monday September 24th, 2018 - 11:17:am
topbanner

എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ അക്രമണം; സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

suji
 എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ അക്രമണം; സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിക്കുമെന്ന് കെ ജി എം ഒഎ അറിയിച്ചു.

എടയുര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ ആക്രണം നടന്ന പശ്ചാത്തലത്തിലാണിത്.ഇന്നലെ നടന്ന സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനും പരിക്കേറ്റു. എടയൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി.എച്ച്.എന്‍) ശ്യാമളയ്ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.മെഡിക്കല്‍ ഓഫീസറേയും നഴ്‌സിനേയും അക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സമരവും പ്രഖ്യാപിച്ചത്.വടിവാളുമായെത്തിയ സംഘമാണ് അക്രമിച്ചെന്നാണ് കെ.ജി.എം.ഒയുടെ ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓ.പി, കാഷ്വാലിറ്റി തുടങ്ങിയവയിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തില്ല.                                                     
ജീവനക്കാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല .ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രിമിനലുകളുടെ പേരില്‍ നിയമ നടപടിയില്ലാത്തതിലും കെജിഎംഒഎയ്ക്ക് പ്രതിഷേധമുണ്ട് .

 

Read more topics: doctor ,strike, mr vaccine
English summary
doctor one hour strike in kerala
topbanner

More News from this section

Subscribe by Email