Monday September 24th, 2018 - 1:43:am
topbanner

യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍; യോഗി സംസാരിക്കുന്നത് പലതും മറച്ചുവെച്ച്

Jikku Joseph
യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍; യോഗി സംസാരിക്കുന്നത് പലതും മറച്ചുവെച്ച്

കൊച്ചി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീ?ല്‍ ഖാന്‍. ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം കൈയില്‍നിന്നു പണമെടുത്തു സിലിണ്ടറുകള്‍ വാങ്ങിയ തനിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വേട്ടയാടല്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ ശിക്ഷിച്ചതിലൂടെ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമം. പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണം കേരളത്തില്‍ 61 ആണെങ്കില്‍ യുപിയില്‍ 285 ആണ്. 20,000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന പരിതാപകരമായ അവസ്ഥയാണ് യുപിയിലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

യുപിയില്‍ ശിശുമരണനിരക്ക് ഭീകരമാണ്. കേരളത്തില്‍ 10 കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ യുപിയില്‍ അത് 43 ആണ്. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ യുപിയില്‍ ചെല്ലരുതെന്നാണു തനിക്കുള്ള നിര്‍ദേശം.

നിര്‍ധനരായ കുട്ടികളെ സൗജന്യമായി ചികിത്സിക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗോരഖ്പൂരില്‍ സ്വന്തമായി ആശുപത്രി തുടങ്ങാനാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

English summary
doctor kafel khan says against yogi adityanath government
topbanner

More News from this section

Subscribe by Email