Saturday September 22nd, 2018 - 7:13:am
topbanner

കണ്ണൂര്‍; ഡോക്ടറുടെ ഭാര്യ മരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം

NewsDesk
കണ്ണൂര്‍; ഡോക്ടറുടെ ഭാര്യ മരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണം

കണ്ണൂര്‍: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അസോ. പ്രൊഫസറായ ഡോ. ദീപക്കിന്റ ഭാര്യ വിനിത നമ്പ്യാര്‍(33) മരിച്ച നിലയില്‍. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ വിനിത ഭര്‍ത്താവിനൊപ്പം പറളിക്കടുത്തുള്ള എടത്തറയിലാണ് താമസിച്ചുവരുന്നത്.

കഴിഞ്ഞദിവസം ഭര്‍ത്താവുമായി വഴക്കിട്ട വിനിത വീടിനുള്ളില്‍ തൂങ്ങിമരിച്ചെന്നാണ് ഡോക്ടര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, വിനിത ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കളും ആരോപിക്കുന്നു.

പയ്യന്നൂര്‍ കുഞ്ഞിമംഗലം റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ കെ പി മോഹനന്‍ നമ്പ്യാരുടെ മകളാണ് വിനിത. അഞ്ചുവര്‍ഷം മുന്‍പാണ് ഡോക്ടറുമായുള്ള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഡോ. ദീപക്കിനെതിരെ പോലീസ് ഗാര്‍ഹിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: palakkad, doctor, wife, murder
English summary
doctor's wife is found dead, victim's kin allege murder
topbanner

More News from this section

Subscribe by Email