Wednesday November 21st, 2018 - 10:18:pm
topbanner

സ്വകാര്യ ബസുകളിലെ ആഡംബരം സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ കുറയുന്നു; പാട്ടിനും സിനിമയ്ക്കും നിയന്ത്രണം

Jikku Joseph
സ്വകാര്യ ബസുകളിലെ ആഡംബരം സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ കുറയുന്നു; പാട്ടിനും സിനിമയ്ക്കും നിയന്ത്രണം

തിരുവനന്തപുരം: കോയമ്പത്തൂരില്‍ അടുത്ത വര്‍ഷം മുതല്‍ ബസുകളില്‍ പാട്ടിനും സിനിമയ്ക്കും നിയന്ത്രണം. സ്വകാര്യ ബസുകളിലെ ആഡംബരമാണ് സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ കുറയാന്‍ കാരണമെന്ന കണ്ടെത്തലാണ് ഈ പുതിയ തീരുമാനത്തിലേക്ക് നയിച്ചത്.

ദീര്‍ഘദൂരയാത്ര നടത്തുന്നവര്‍ അധികവും സ്വകാര്യബസുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ബസുകള്‍ മിക്കവയും നഷ്ടത്തിലാണ് ഓടുന്നത്. ഇതിനാല്‍ സ്വകാര്യ ബസുടമകളും ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് ബസുകളിലെ റേഡിയോ, ടിവി എന്നിവ നീക്കംചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസം 31-ാം തീയതിക്കകം ഇവ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Read more topics: film, music, luxury bus
English summary
do not have a film and music in luxury bus
topbanner

More News from this section

Subscribe by Email