topbanner
Sunday July 23rd, 2017 - 10:11:am
topbanner

ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യയ്ക്കും ജീവനാംശത്തിന് അർഹതയെന്ന് സുപ്രീം കോടതി

NewsDesk
ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യയ്ക്കും ജീവനാംശത്തിന് അർഹതയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭർത്താവിനെ ഉപേക്ഷിച്ച സ്ത്രീയാണെങ്കിലും വിവാഹ മോചനത്തിനുശേഷം ജീവനാംശത്തിന്‌ അർഹതയുണ്ടെന്ന്‌ സുപ്രിം കോടതി. എന്നാൽ വിവാഹമോചനത്തിന്‌ ശേഷം അശരണയായി അലയുകയോ ദാരിദ്ര്യത്തിൽ അകപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയുള്ള വിലയിരുത്തലാണിതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ഹിമാചൽ പ്രദേശ്‌ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത്‌ മനോജ്‌ കുമാർ എന്നയാൾ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്‌ വിധി. മനോജിന്റെ ഭാര്യ ചമ്പാ ദേവി ഭർത്താവിനെ ഉപേക്ഷിച്ചു പോയിട്ടും പ്രതിമാസം 3000 രൂപ ജീവനാംശം നൽകണമെന്ന വിധിക്കെതിരെയാണ്‌ മനോജ്‌ സുപ്രിം കോടതിയെ സമീപിച്ചത്‌.
തുടർന്ന്‌ ഹിമാചൽ കോടതിയുടെ വിധി സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു.

അതേസമയം ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന കാലയളവിൽ ജീവനാംശത്തിന്‌ അർഹതയില്ലെങ്കിലും വിവാഹമോചനത്തിന്‌ ശേഷം വരുമാനമാർഗം ഇല്ലെങ്കിൽ സ്ത്രീക്ക്‌ ജീവനാംശത്തിന്‌ അർഹതയുണ്ടെന്ന്‌ സുപ്രിം കോടതി വ്യക്തമാക്കി. ക്രിമിനൽ പ്രോസെജ്യർ കോഡിലെ 125 വകുപ്പ്‌ പ്രകാരം ഏതു മതത്തിൽപ്പെട്ട ദമ്പതികളാണെങ്കിലും വിവാഹമോചനം വൈകുന്ന സാഹചര്യമുണ്ടെങ്കിൽ സ്ത്രീക്ക്‌ ജീവനാംശത്തിന്‌ അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതേ വകുപ്പിലെ ഉപവകുപ്പ്‌ (4) പ്രകാരം പരപുരുഷബന്ധം, മതിയായ കാരണമില്ലാതെ ഭർത്താവുമായി അകന്നു ജീവിക്കൽ, പരസ്പര സമ്മതത്തോടെ വേർപ്പെട്ട്‌ ജീവിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ ജീവനാംശം അവകാശപ്പെടാൻ സാധിക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി.

Read more topics: divorce, supreme court,
English summary
Though divorced on grounds of desertion, man must pay ex-wife maintenance: SC
topbanner topbanner

More News from this section

Subscribe by Email