topbanner
Tuesday December 12th, 2017 - 5:45:pm
topbanner
topbanner

കേരളത്തില്‍ വിവാഹ മോചനം വര്‍ദ്ധിക്കുന്നു; കൂടുതല്‍ പ്രണയിച്ച് വിവാഹിതരായവര്‍ക്കിടയില്‍

suvitha
കേരളത്തില്‍ വിവാഹ മോചനം വര്‍ദ്ധിക്കുന്നു; കൂടുതല്‍ പ്രണയിച്ച് വിവാഹിതരായവര്‍ക്കിടയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹമോചനകേസുകള്‍ വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ വിവാഹമോചനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. കുറവുള്ള വയനാട് ജില്ലയിലും. സംസ്ഥാനത്ത് കുടുംബ കോടതികളില്‍ 18,745 വിവാഹ മോചന കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ 3328 കേസുകളാണുള്ളത്. കൊല്ലം 2273, പത്തനംതിട്ട 1060, കോട്ടയം 1402, ആലപ്പുഴ 1644, ഇടുക്കി 587, എറണാകുളം 1696, തൃശൂര്‍ 2514, പാലക്കാട് 1209, കോഴിക്കോട് 1382, മലപ്പുറം 603, വയനാട് 305, കണ്ണൂര്‍ 1267, കാസര്‍ഗോഡ് 423 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്കുകള്‍.

എന്നാല്‍ ശരിയായരീതിയില്‍ കണക്കെടുത്താല്‍ വയനാട് ജില്ലയിലെ വിവാഹമോചിതരുടെ എണ്ണം പല മടങ്ങാകുമെന്നാണ് അധികൃതര്‍ പറയുന്നത്. വേര്‍പെട്ടു ജീവിക്കുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളുടെ എണ്ണം സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടാകില്ല.

നിയമപരമായ യാതൊരു സംരക്ഷണവും കിട്ടാതെ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആദിവാസി സ്ത്രീകള്‍ വയനാട്ടിലെ ഊരുകളില്‍ മാത്രം ഉണ്ടെന്ന് ഉഷ പറയുന്നു. വിവാഹിതരായ ശേഷം മാറിതാമസിക്കുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്. അതും ഉയര്‍ന്ന വിദ്യഭ്യാസവും ജോലിയും നേടിയിട്ടുള്ളവരാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഒപ്പം പ്രണയയത്തിലൂടെ വിവാഹിതരായവര്‍ വേര്‍പിരിയുന്നത് വര്‍ദ്ധിച്ചുവരുകയാണ്. ദമ്പത്യ ജീവിതത്തില്‍ എത്തുമ്പോള്‍ പൊരുത്തപ്പെടാന്‍ സാധിക്കാത്തതാണ് ഇവര്‍ക്കിടയിലെ പ്രധാനപ്രശ്‌നം. വ്യക്തിപരമായ ഇഗോ പ്രശ്‌നങ്ങളും മറ്റും ഇത്തരം ദമ്പതികളെ ബാധിക്കുന്നുവെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

 

Read more topics: love marriage, divorce, increased
English summary
Divorce rate increases in Kerala Among the most love marriage
topbanner topbanner

More News from this section

Subscribe by Email