Friday November 16th, 2018 - 10:23:pm
topbanner

ഗോഡ്ഫാദര്‍ പരാമര്‍ശം; ഇ എസ് ബിജിമോളെ സിപിഐ തരംതാഴ്ത്തി

NewsDesk
ഗോഡ്ഫാദര്‍ പരാമര്‍ശം; ഇ എസ് ബിജിമോളെ സിപിഐ തരംതാഴ്ത്തി

തിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ സി.പി.ഐ അച്ചടക്കനടപടി. ബിജിമോളെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗത്തില്‍ നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് പാര്‍ട്ടി തരംതാഴ്ത്തി.

ആദ്യമായല്ല ബിജിമോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിലയിരുത്തലാണ് കൗണ്‍സിലില്‍ ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് എക്‌സിക്യൂട്ടീവിന്റെ തീരുമാനം അതേപടി അംഗീകരിച്ചത്.

തനിക്ക് 'ഗോഡ്ഫാദര്‍മാ'രില്ലാത്തതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം.

വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി നേരത്തേ തള്ളിയിരുന്നു. താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണു വാരികയില്‍ അച്ചടിച്ചുവന്നത് എന്നായിരുന്നു ആദ്യം നല്‍കിയ വിശദീകരണം.

എല്‍സിഡി സ്‌ക്രീനുമായി വിവാഹ ക്ഷണക്കത്ത്; ജയിലില്‍ കിടന്ന മുന്‍ ബിജെപി മന്ത്രി വീണ്ടും വിവാദത്തില്‍

ഫ്രാന്‍സിസ് ആലുക്കാസ് സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരെ പിരിച്ചുവിട്ടു; നിക്ഷേപകര്‍ ആശങ്കയില്‍

Read more topics: CPI, Kerala, MLA, E S Bijimol
English summary
Disciplinary action against CPI Kerala MLA E S Bijimol
topbanner

More News from this section

Subscribe by Email