Tuesday September 18th, 2018 - 11:09:pm
topbanner
Breaking News

ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരമില്ല; റിലീസ് ചെയ്താല്‍ കൂവും

NewsDesk
ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരമില്ല; റിലീസ് ചെയ്താല്‍ കൂവും


തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നടിയെ സിനിമയില്‍ നിന്നും തഴയുന്നതായി പ്രമുഖ സംവിധായിക വിധു വിന്‍സെന്റ്. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയൊരുക്കാന്‍ താന്‍ തയ്യാറായിരുന്നതായി അവര്‍ പറഞ്ഞു. ഇതിനായി ഒരു നിര്‍മാതാവിനെ സമീപിച്ചു.

എന്നാല്‍, നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണമെന്നും വിധു പറയുന്നു.

പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സംഭവം അതാണെന്നും അവര്‍ പറഞ്ഞു.

കൈയടികളോടെയാണ് സദസ് വിധുവിന്റെ പരാമര്‍ശത്തെ സ്വീകരിച്ചത്. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു.

English summary
director vidhu vincent at kerala film festival
topbanner

More News from this section

Subscribe by Email