Tuesday September 25th, 2018 - 4:42:pm
topbanner

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി അറിയില്ലെന്ന് സംവിധായകന്‍

rajani v
ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി അറിയില്ലെന്ന് സംവിധായകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടകേസില്‍ വഴിത്തിരിവായി കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.എന്നാല്‍ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നതായി അറിവില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കെ.ബിജു പ്രതികരിച്ചു. തൃശൂരിലെ മൂന്ന് ക്ലബ്ബുകളിലായാണ് ഷൂട്ടിങ് നടന്നത്.

ഏത് ക്ലബ്ബിലെ ചിത്രമാണ് ഇപ്പോള്‍ ചാനലിലൂടെ പുറത്തു വന്നതെന്ന് അറിയില്ലെന്നും പറഞ്ഞ ബിജു ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് സമയം തൃശൂര്‍ കിണറ്റിങ്ങല്‍ ടെന്നിസ് അക്കാദമിയിലാണ് പള്‍സര്‍ സുനി എത്തിയത്.

ഇതുസംബന്ധിച്ച ഫോട്ടോകള്‍ പോലീസ് പിടിച്ചെടുക്കുകയും ക്ലബിലെ ജീവനക്കാരെ ചോദ്യംചെയ്യുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി ക്ലബ്ബിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്ന് ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

Read more topics: director, k biju, pulzar suni
English summary
director k biju pulzar suni
topbanner

More News from this section

Subscribe by Email