Wednesday February 20th, 2019 - 5:16:pm
topbanner

ദിലീപ് അങ്ങിനെ ചെയ്യില്ല; പിന്തുണയുമായി രാമലീലയുടെ സംവിധായകന്‍

NewsDesk
ദിലീപ് അങ്ങിനെ ചെയ്യില്ല; പിന്തുണയുമായി രാമലീലയുടെ സംവിധായകന്‍

കൊച്ചി: ദിലീപ് നായകനായ പുതിയ സിനിമ രാമലീല റിലീസ് ചെയ്തതിന് പിന്നാലെ ദിലീപിന് പൂര്‍ണ പിന്തുണയുമായി സംവിധായകന്‍. ദിലീപ് മകളെ നന്നായി സ്നേഹിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം ബഹുമാനത്തോടെ പെരുമാറുന്ന ഒരു നല്ല സുഹൃത്താണെന്ന് രാമലീല സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസ്. എന്നിരുന്നാലും ദിലീപിനെ വളരെ വ്യക്തിപരമായി അറിയാവുന്നയാളാണ് താന്‍.

യാഥാര്‍ത്ഥ്യങ്ങള്‍ എവിടേയോ മറഞ്ഞു കിടക്കുകയാണ്. അത് പുറത്തുവരട്ടെ. അത് പോലീസ് കണ്ടെത്തട്ടെ. ആര്‍ക്കു വേണമെങ്കിലും തെറ്റുപറ്റാം. അന്വേഷണത്തിലെ പാളിച്ചകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

അത്തരത്തില്‍ ഒരു പാളിച്ച ഈ കേസില്‍ സംഭവിച്ചിട്ടുണ്ടോ എന്ന കോടതി കണ്ടെത്തി പറയേണ്ടതാണ്. ഇതു പറയുമ്പോഴും അനിഷ്ടസംഭവത്തിന് വിധേയയായ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിക്ക് ഉണ്ടായ വേദനയോടൊപ്പം നില്‍ക്കുന്നെന്നും യഥാര്‍ത്ഥപ്രതി പുറത്തുവന്ന ആ പെണ്‍കുട്ടിക്കും നീതി കിട്ടട്ടെയെന്നും അരുണ്‍ഗോപി പറയുന്നു.

Viral News

Read more topics: director, arun gopi, dileep
English summary
director arun gopi supports dileep
topbanner

More News from this section

Subscribe by Email