Monday November 19th, 2018 - 9:15:pm
topbanner

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വാഴക്കുല മോഷ്ടിച്ചു; പിതാവ് കണ്ടെത്തി

NewsDesk
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വാഴക്കുല മോഷ്ടിച്ചു; പിതാവ് കണ്ടെത്തി

ആലുവ: സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വീട്ടില്‍ നിന്നും മോഷണം പോയ വാഴക്കുല പിതാവ് പുത്രന്‍ പോള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പട്ടാപ്പകല്‍, വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു കവര്‍ച്ചയെന്ന് പുത്രന്‍ പറയുന്നു. ഇതോടെ, അദ്ദേഹം നഗരത്തിലെ പഴക്കടകളില്‍ അന്വേഷണത്തിനിറങ്ങി.

പവര്‍ ഹൗസ് കവലയിലെ കടയില്‍ എത്തിയപ്പോള്‍, രണ്ടുപേര്‍ കൊണ്ടുവന്ന പൂവന്‍കുല വാങ്ങിയെന്നും പഴുപ്പിക്കാന്‍ വച്ചുവെന്നും ഉടമ പറഞ്ഞു.

പഴുക്ക തുറന്നു കാണിച്ചപ്പോള്‍ അതു തന്റെ വീട്ടില്‍ നിന്നുള്ള കുലയാണെന്നു പുത്രന്‍ തിരിച്ചറിഞ്ഞു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. കടയുടമ പണമൊന്നും വാങ്ങാതെ വാഴക്കുല തിരിച്ചുകൊടുത്തു. അതു വില്‍ക്കാനെത്തിയ യുവാക്കളെ കടക്കാരന് അറിയാമായിരുന്നു. അവര്‍ കുറ്റം സമ്മതിച്ചു. പൊലീസില്‍ പരാതിപ്പെടാന്‍ ഉദ്ദേശ്യമില്ലെന്നു പുത്രന്‍ പോള്‍ പറഞ്ഞു.

അല്‍ഫോന്‍സും കുടുംബാംഗങ്ങളും ചേര്‍ന്നു വീടിനു ചുറ്റുമുള്ള സ്ഥലത്തു ജൈവവാഴക്കൃഷി നടത്തുന്നുണ്ട്. വില്‍ക്കാനല്ല. സ്വന്തം ആവശ്യത്തിന്. ഒരിക്കല്‍ ഉണ്ടായ കുലയ്ക്ക് അല്‍ഫോന്‍സിനേക്കാള്‍ ഉയരമുണ്ടായിരുന്നു.

അന്നതു വാര്‍ത്തയായി. കുറഞ്ഞതു 30 കിലോ തൂക്കമുള്ള പൂവന്‍കുലയാണ് വെട്ടിക്കൊണ്ടുപോയത്. അല്‍ഫോന്‍സ് സിനിമയുമായി ബന്ധപ്പെട്ടു ചെന്നൈയിലാണ്. രാവിലെക്കൂടി തൊട്ട് ഓമനിച്ച വാഴക്കുല കള്ളന്‍ കൊണ്ടുപോയതു പുത്രനെ വിഷമിപ്പിച്ചു.

Read more topics: director, alphonse puthren, father
English summary
director alphonse puthren father caught thief
topbanner

More News from this section

Subscribe by Email