Monday November 19th, 2018 - 9:17:pm
topbanner

മെട്രോ തൂണുകളിലെ പരസ്യം വൃത്തിയാക്കാന്‍ ആഷിഖ് അബുവും

NewsDesk
മെട്രോ തൂണുകളിലെ പരസ്യം വൃത്തിയാക്കാന്‍ ആഷിഖ് അബുവും

കൊച്ചി: കൊച്ചിയുടെ അഭിമാനമായി മാറുന്ന മെട്രോയുടെ തൂണുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കാന്‍ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തിറങ്ങി. മെട്രോയിലെ ജീവനക്കാരുടെ അഭ്യര്‍ഥന മാനിച്ച് സ്ഥലത്തെത്തിയ ആഷിഖ് അബു പരിപാടി ഉദ്ഘാടനം ചെയ്തശേഷം പരസ്യം നീക്കാന്‍ സഹകരിക്കുകയും ചെയ്തു.

കെഎംആര്‍എല്‍. മെട്രോയുടെ പണിതുടങ്ങിയതിനു പിന്നാലെ അതിന്റെ തൂണുകളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതും തുടങ്ങിയിരുന്നു. തൂണുകളില്‍ പരസ്യങ്ങള്‍ അധികമായപ്പോഴാണ് അത് വൃത്തിയാക്കുന്നതിന് കെഎംആല്‍എല്‍ തീരുമാനിക്കുന്നത്.

ആഷിഖ് അബു സംരംഭം ഉദ്ഘാടനം ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തൂണുകള്‍ വൃത്തിയാക്കുന്നതിനൊപ്പം പരസ്യങ്ങള്‍ പതിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള ബോര്‍ഡുകളും അവര്‍ സ്ഥാപിക്കുന്നുണ്ട്.

 19 ദിവസം മുന്‍പ് പരിചയപ്പെട്ടയാളെ ഫ് ളാറ്റിലേക്ക് ക്ഷണിച്ചു; പകരം ലഭിച്ചത് മരണശിക്ഷ

Read more topics: Director, Aashiq Abu, Kochi, Metro
English summary
Director Aashiq Abu cleaning Kochi Metro pillars
topbanner

More News from this section

Subscribe by Email