Sunday July 22nd, 2018 - 12:32:am
topbanner
Breaking News

ദിലീപ് പരാതി നല്‍കിയിരുന്നു; ആക്ഷേപത്തിന് മറുപടി കോടതിയിലെന്ന് ഡിജിപി ബെഹ്‌റ

NewsDesk
ദിലീപ് പരാതി നല്‍കിയിരുന്നു; ആക്ഷേപത്തിന് മറുപടി കോടതിയിലെന്ന് ഡിജിപി ബെഹ്‌റ

 

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ചകാര്യം ദിലീപ് തന്നോട് പറഞ്ഞിരുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇതുസംബന്ധിച്ച് ദിലീപ് ഉന്നയിച്ച ആക്ഷേപത്തിന് മറുപടി കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലാണ്. സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നു ബെഹ്‌റ വ്യക്തമാക്കി.

English summary
Dileep's delayed complaint: now, DGP Loknath Behera talks in riddles
topbanner

More News from this section

Subscribe by Email