Thursday November 15th, 2018 - 11:47:am
topbanner

ദിലീപിനെ കുടുക്കിയത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന്; രമ്യാ നമ്പീശനും പങ്കാളി; വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍

Jikku Joseph
ദിലീപിനെ കുടുക്കിയത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന്; രമ്യാ നമ്പീശനും പങ്കാളി; വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സംവിധായന്‍ ലാലും നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതില്‍ പങ്കാളിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ദിലീപിനെ മന:പൂര്‍വ്വം കുടുക്കിയതാണെന്ന പ്രതിഭാഗം വാദത്തിന് ശക്തി പകരുന്നതാണ് നടിയെ തട്ടികൊണ്ട് പോകാന്‍ കൂട്ട് നിന്ന മാര്‍ട്ടിന്റെ മൊഴി. അതേസമയം, കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി.

English summary
dileep was trapped by manju warrier and sreekumar menon says martin
topbanner

More News from this section

Subscribe by Email