Saturday June 23rd, 2018 - 3:48:pm
topbanner
Breaking News

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ബുധനാഴ്ച പുതിയ അപേക്ഷ

NewsDesk
ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്; ബുധനാഴ്ച പുതിയ അപേക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും. ദിലീപിന് ജാമ്യം നല്‍കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് പ്രതിഭാഗം കണക്കുകൂട്ടുന്നത്.

അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നല്‍കുക. ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും.

ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണ് ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുന്‍പ് രണ്ടുതവണയും ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

Read more topics: Dileep, HC, bail
English summary
Dileep to move HC again on Wednesday with bail-plea

More News from this section

Subscribe by Email