കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി ദിലീപ് കോടതിയിലേക്ക്. പല രേഖകളും മൊഴികളും പോലീസ് കൈമാറുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് ആരോപിക്കുന്നു.
കേസിന്റെ വിചാരണയ്ക്കു മുന്‍പായി ഇത്തരം രേഖകള്‍ വേണമെന്നാണ് ആവശ്യം. നേരത്തെ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇത് പുറത്താകുമെന്ന ആശങ്കയെ തുടര്‍ന്നാണ് പോലീസ് അഭ്യര്‍ഥന. കേസിന്റെ കുറ്റപത്രത്തിലെ പ്രമുഖരുടെ മൊഴികള്‍ പുറത്തായത് ഏറെ വിവാദമായിരുന്നു.