Tuesday February 19th, 2019 - 12:22:am
topbanner

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആവര്‍ത്തിച്ച് പോലീസ്

NewsDesk
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആവര്‍ത്തിച്ച് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിനെതിരെ ശക്തമായ നിലപാടുമായി പോലീസ്. എട്ടാം പ്രതിയായ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ കൈമാറുന്നത് ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തേയും സ്വകാര്യ ജീവിതത്തേയും ബാധിക്കുമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വിചാരണ നടപടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും.

പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയവയാണ് ദിലീപിന്റെ ആവശ്യങ്ങള്‍.

Viral News

Read more topics: Dileep, high court, Memory card
English summary
Dileep to move high court, seeking copy of Memory card
topbanner

More News from this section

Subscribe by Email