topbanner
Sunday July 23rd, 2017 - 4:22:am
topbanner

ജയിലിലേക്കുള്ള ദിലീപിന്റെ രണ്ടാം വരവ്; ആദ്യ ദിനം തന്നെ പട്ടിണി

fasila
ജയിലിലേക്കുള്ള ദിലീപിന്റെ രണ്ടാം വരവ്; ആദ്യ ദിനം തന്നെ പട്ടിണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജയിലിലേക്കുള്ള രണ്ടാം വരവ് അത്ര നല്ലതായിരുന്നില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഞ്ചരയോടെ ജയിലിലെത്തിയ ദിലീപിന് അത്താഴം മുടങ്ങി.

ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ തടവുകാർക്കുള്ള അത്താഴം നൽകിയിരുന്നു. ജയിലിലുള്ളവരുടെ കൃത്യമായ കണക്കെടുത്ത ശേഷം ഭക്ഷണം തയ്യാറാക്കുന്നതിനാൽ മിച്ചം ഭക്ഷണവും ഉണ്ടായിരുന്നില്ല. തുടർന്നാണ് ദിലീപിന് പട്ടിണി കിടക്കേണ്ടി വന്നത്.

നേരത്തെ കിടന്ന രണ്ടാം നമ്പർ സെല്ലിൽ തന്നെയാണ് ദിലീപിനെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ വൈകി എത്തിയതിനാൽ ദിലീപിന് ഭക്ഷണം കിട്ടിയില്ല എന്ന് മാത്രമല്ല, രണ്ടാം വരവിലെ ആദ്യം ദിനം തന്നെ പട്ടിണി കിടക്കാനായിരുന്നു ജനപ്രിയ നായകന്റെ വിധി.

കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീണ്ടും ആലുവ സബ് ജയിലിലെത്തിച്ചത്. ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു അന്ന്.

തടവുകാർക്കുള്ള രാത്രി ഭക്ഷണം അഞ്ച് മണിക്കാണ് നൽകുന്നത്. റേഷൻ എന്നറിയപ്പെടുന്ന ഭക്ഷണത്തിന്റെ കണക്കെടുപ്പ് നാലു മണിക്ക് മുമ്പ് തന്നെ എടുക്കും. ആ സമയത്ത് ജയിലിലുള്ളവർക്ക് മാത്രമേ ഭക്ഷണം ലഭിക്കുകയുള്ളൂ.

ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഇതൊക്കെ പൂർത്തിയാക്കി ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ വൈകിയ സഹതടവുകാരൻ ദിലീപുമായി ഭക്ഷണം പങ്കു വെക്കാൻ തയ്യാറായിരുന്നു. എന്നാൽ ദിലീപ് നിരസിച്ചെന്നാണ് റിപ്പോർട്ടുകൾ.

Read more topics: dileep, jail, starving
English summary
Dileep's second coming to jail; The first day is starving
topbanner topbanner

More News from this section

Subscribe by Email