Monday September 24th, 2018 - 3:40:am
topbanner

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jikku Joseph
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് കോടതിയില്‍ വിശദമായ വാദം നടക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പോലീസ് നിലപാട്.

ആലുവ കോടതിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ തുടങ്ങവെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം പക്ഷേ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കുറ്റപത്രത്തിനൊപ്പം പോലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വിചാരണസമയത്തു പോലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകളും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും ഒഴികെ മറ്റുള്ളവ പോലീസ് പ്രതിഭാഗത്തിനു കൈമാറുകയും ചെയ്തിരുന്നു.

English summary
dileep plea on visuals on actress attack case
topbanner

More News from this section

Subscribe by Email