Friday November 16th, 2018 - 9:34:pm
topbanner

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

Jikku Joseph
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യം ലഭിക്കാനുള്ള ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷമാണ് മുഴുവന്‍ രേഖകളും വേണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയെ സമീപിച്ചത്. കേസിലെ മുഴുവന്‍ രേഖകളും ലഭിക്കേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നാണ് കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന നിലപാടുയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ഇതിനു പുറമേ കേസില്‍ പ്രതിസ്ഥാനത്തുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലും കോടതി ഇന്ന് നിലപാട് വ്യക്തമാക്കും.

Read more topics: actress, abduction case, dileep
English summary
dileep plea in actress attacking case court today
topbanner

More News from this section

Subscribe by Email