topbanner
Tuesday December 12th, 2017 - 10:10:am
topbanner
topbanner

പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ്

rajani v
പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ. പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അന്നു തന്നെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്ബറായ 965409230 എന്ന നമ്ബറിലേക്ക് താന്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണമടക്കം ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് ചെയ്തു നല്‍കുകയും ചെയ്‌തെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്.

ജയിലില്‍ നിന്നുള്ള ഫോണ്‍സന്ദേശം വന്നിട്ട് ദിലീപ് ആഴ്ചകളോളം മറച്ചവെച്ചന്നായിരുന്നു പോലീസിന്റെ പ്രധാന വാദം. രണ്ടാഴ്ചക്ക് ശേഷമാണ് ദിലീപ് ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറാകുന്നതെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.

Read more topics: dileep, new bail, application, behara
English summary
dileep new bail application behara
topbanner topbanner

More News from this section

Subscribe by Email