Tuesday May 21st, 2019 - 6:22:am
topbanner
topbanner

മഞ്ജു വാര്യരുടെ അച്ഛന്റെ മരണം; സംസ്കാര ചടങ്ങിനെത്തിയതിന്റെ കാരണം വ്യക്തമാക്കി ദിലീപ്

fasila
മഞ്ജു വാര്യരുടെ അച്ഛന്റെ മരണം; സംസ്കാര ചടങ്ങിനെത്തിയതിന്റെ കാരണം വ്യക്തമാക്കി ദിലീപ്

തൃശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് മാധവ വാര്യരുടെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ മക്കളുമൊത്ത് ദിലീപ് എത്തിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ആര്‍ക്കും അറിയാതെ രഹസ്യമായി ആയിരുന്നു ഇരുവരും മഞ്ജുവിന്റെ വീട്ടിലെത്തിയത്. മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് അറിയാവുന്നത് ഇടവേള ബാബുവിന് ആയിരുന്നു.

അദ്ദേഹം നേരത്തേയെത്തി ദിലീപിന് വേണ്ട സൗകര്യം ഒരുക്കി. രാത്രി ഏഴേമുക്കാലോടെയാണ് ദിലീപും മീനാക്ഷിയും എത്തിയത്. ഒരു മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഇരുവരും നേരെ വീട്ടിനുള്ളിലേക്കാണ് പോയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മുന്‍കൂട്ടി അറിവില്ലായിരുന്നു. ഇവരെത്തിയതിന് ശേഷം മുന്‍ എംഎല്‍എകൂടിയായ ടിവി ചന്ദ്രമോഹന്‍ മാത്രമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. സംയുക്താവര്‍മ്മയും ഗീതൂ മോഹന്‍ദാസും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും അടക്കമുള്ള മഞ്ജുവിന്റെ സിനിമാക്കാരായ സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മീനാക്ഷിയും ദിലീപും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാന്‍ സഹോദരീ പുത്രിയോട് മധു ആവശ്യപ്പെട്ടു. മീനാക്ഷി അത് അനുസരിച്ചു. അതിന് ശേഷം അമ്മ മഞ്ജു വാര്യരുടെ അടുത്ത് ഇരുന്നു. ആകെ തളര്‍ന്ന അമ്മയെ സമാധാനിപ്പിക്കാന്‍ മീനാക്ഷിയുടെ ശ്രമം. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മൃതദേഹം എടുത്തത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മധു തിരിച്ചെത്തും വരെ ദിലീപും മകളും വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. എല്ലാം കഴിഞ്ഞെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ചു. അതിന് ശേഷമാണ് പുറത്തിറങ്ങിയത്.

അപ്പൂപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന അടുപ്പമുള്ളവരോട് ദിലീപ് പറഞ്ഞത്. മഞ്ജുവുമായി സംസാരിക്കാനോ ഒന്നും ദിലീപ് മുതിര്‍ന്നില്ല. മകള്‍ മീനാക്ഷിയുടെ ആശ്വാസവും ചില വാക്കുകളില്‍ മാത്രമൊതുങ്ങി. എന്നാല്‍ തന്റെ അച്ഛന്റെ മരണത്തിന് മകളെത്തിയല്ലോ എന്ന ആശ്വാസമാണ് മഞ്ജുവാര്യര്‍ക്കുള്ളത്. അപ്പൂപ്പന്റെ മരണത്തിന് അമ്മയുടെ വീട്ടിലെത്തിയ മീനാക്ഷിയും സ്വാഭാവികമായാണ് ഇടപെടലുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളോട് കുശലം പറഞ്ഞു.

അമ്മയുടെ അടുത്ത് കുറച്ചു നേരം ഇരുന്ന ശേഷം ദിലീപിന് അടുത്തേക്ക് മാറി. അമ്മാവനായ മധുവാര്യരോടും സംസാരിച്ചായിരുന്നു മീനാക്ഷിയുടെ മടക്കം. തീര്‍ത്തും തളര്‍ന്ന അവസ്ഥയിലായിരുന്നു മഞ്ജു. മകളുമായി സംസാരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ജീവിതത്തിലെ എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയായിരുന്നു അച്ഛന്‍ മഞ്ജുവിന്.വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വേര്‍പിരിയലായിരുന്നു ചലച്ചിത്ര താരങ്ങള്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ല്‍ വിവാഹിതരായ അവര്‍ 2015ലാണ് വിവാഹ മോചിതരായത്.

അച്ഛന്‍ ദിലീപിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മകള്‍ മീനാക്ഷി അമ്മയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു കഴിയുകയായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി. കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന്‍ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്.

മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടതുകൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഇന്നലെയാണ് മരണമടഞ്ഞത് 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം കഴിഞ്ഞു. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അച്ഛന്‍ ചിട്ടിപിടിച്ചും കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത് എന്നു മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അടുത്ത വര്‍ഷത്തേയ്ക്കുള്ള പണം നേരത്തെ കൂട്ടി വയ്ക്കാന്‍ തുടങ്ങും. കമ്ബനി ട്രെയിന്‍ യാത്രയ്ക്കു പണം കൊടുക്കുമ്ബോള്‍ അച്ഛന്‍ അതു സേവ് ചെയ്തു വച്ച്‌ ബസിനു പോകും. അങ്ങനെ സേവ് ചെയ്തും കമ്ബനിയില്‍ നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചതെന്നും മഞ്ജു വിശദീകരിച്ചിരുന്നു. അന്ന് അമ്മയുടെ സ്വര്‍ണ്ണമൊക്കെ പണയത്തിലായിരുന്നു. കുറെ കഴിഞ്ഞാണ് എനിക്ക് അതൊക്കെ മനസിലായത്. ഈ അടുത്ത കാലത്താണ് അമ്മയ്ക്കും അച്ഛനും കയ്യില്‍ ഇടാന്‍ ഒരു മോതിരം എങ്കിലും ഉണ്ടായത്. പിന്നെ വാടകയ്ക്കാണെങ്കിലും അന്ന് ഞങ്ങള്‍ക്കു കേറിക്കിടക്കാനൊരു വീടെങ്കിലും ഉണ്ടായിരുന്നു.

അച്ഛന്റെ ട്രാന്‍സ്ഫര്‍ അനുസരിച്ചു ജോലി സ്ഥലം മാറുമ്ബോള്‍ അടുത്ത് സ്‌കൂള്‍ ഉണ്ടോ എന്നതിനേക്കാള്‍ നൃത്തം പഠിപ്പിക്കാന്‍ നല്ല ആളുകളെ കിട്ടുമോ എന്നായിരുന്നു അച്ഛനും അമ്മയും അന്വേഷിച്ചിരുന്നത് എന്നും മഞ്ജു പറഞ്ഞിരുന്നു. അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ മഞ്ജു സംസാരിച്ചതും അച്ഛനെക്കുറിച്ചായിരുന്നു. അത്രയും പ്രധാനപ്പെട്ടതായിരുന്നു മഞ്ജുവിനും അച്ഛന്‍. അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് എന്നെ നര്‍ത്തകിയാക്കിയത്. അമ്മയുടെ ആഗ്രഹവും എന്റെ കഴിവും അച്ഛന്‍ മനസിലാക്കി. ഞങ്ങള്‍ക്ക് പരിപൂര്‍ണമായ പിന്തുണയും പ്രോത്സാഹനവും തന്നു.

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ചും ബുദ്ധിമുട്ടിയും അച്ഛന്‍ എന്നെ ഡാന്‍സ് പഠിപ്പിച്ചു. യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കാനായി ചിലപ്പോള്‍ ചിട്ടിപിടിച്ചു, സ്വര്‍ണം വിറ്റു, കടം വാങ്ങി. സാധാരണക്കാരായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ എനിക്കു തോന്നും, അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍കൊണ്ടു കൊരുത്തതാണ് എന്റെ ചിലങ്കയെന്ന്.' മാധവന്‍ വാര്യര്‍ സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. നടന്‍ മധുവാര്യര്‍ മകനാണ്. ഭാര്യ ഗിരിജ വാര്യര്‍

English summary
dileep meenakshi come manju's father funeral ceremony; Dileep said the reason
topbanner

More News from this section

Subscribe by Email