Thursday April 26th, 2018 - 4:44:pm
topbanner

ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി

rajani v
ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാര്‍ദ്ധം വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി ദിലീപിന് അനുകൂലമായ ഉത്തരവ് നല്‍കിയത്.

സിംഗപൂരും ദുബായിലുമാകും ദിലീപ് പോവുക.ഈ മാസം അവസാനമാണ് വിദേശയാത്ര. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെയും ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശ യാത്ര നടത്തിയിരുന്നു. ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായിരുന്നു അത്. അന്ന് അമ്മയ്ക്കൊപ്പമാണ് ദിലീപ് ദുബായിലെത്തിയത്.

 

 

 

 

Read more topics: dileep journey, permission, court
English summary
dileep journey permission court

More News from this section

Subscribe by Email