Monday September 24th, 2018 - 9:17:am
topbanner

ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; ദിലീപിനു ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ചിറ്റ്

Jikku Joseph
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; ദിലീപിനു ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ചിറ്റ്

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജില്‍ 680/1, 681/1 എന്നീ സര്‍വേ നമ്പരുകളില്‍പ്പെട്ട ഭൂമി കൈയേറിയെന്നായിരുന്നു പരാതി. ഇവ ജന്മാവകാശം സിദ്ധിച്ച ഭൂമിയായാണ് രേഖകളില്‍ കാണുന്നത്. ഇതില്‍ 680/1 എന്ന സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വലിയതമ്പുരാന്‍ കോവിലകം എന്ന പേരില്‍ ജന്മാവകാശം ഉണ്ടായിരുന്നതാണ്. ഇതു രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന നിഗമനത്തിലായിരുന്നു പരാതി നല്‍കിയത്.

എന്നാല്‍, ഇക്കാര്യം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ അന്വേഷണത്തില്‍ ലഭ്യമായില്ല. പരാതിക്കാരനോ മറ്റു കക്ഷികള്‍ക്കോ ഇതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാനും സാധിച്ചില്ല. ഈ സര്‍വേ നമ്പരുകളില്‍ ചാലക്കുടി വില്ലേജില്‍ സ്വത്തുക്കളില്ലെന്നു രാജകുടുംബത്തിന്റെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ തൃപ്പൂണിത്തുറയിലെ പാലസ് അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഡി സിനിമാസ് തിയറ്റര്‍ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തത്തുടര്‍ന്നായിരുന്നു നടപടി. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് മാത്രമാണ് കൈയേറിയതെന്നും ഇതില്‍ ക്ഷേത്രം അധികാരികള്‍ക്കു പരാതിയില്ലെന്നും നേരത്തെ അന്വേഷണം നടത്തിയ ജില്ലാ സര്‍വേ സൂപ്രണ്ട് നേരത്തെ ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read more topics: dileep, d-cinemas, cleanchit
English summary
dileep d-cinemas cleanchit
topbanner

More News from this section

Subscribe by Email