topbanner
Sunday July 23rd, 2017 - 4:22:am
topbanner

ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി

rajani v
ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വ്യഴാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയിരിക്കുന്നത്. പ്യോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ജാമ്യപേക്ഷ നീട്ടി വച്ചത്.അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.'തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്'- ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു.

കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്  ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനില്‍രാജ്  അറസ്റ്റിലാവും മുന്‍പു ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 

 

English summary
dileep bail application highcourt thrusday
topbanner topbanner

More News from this section

Subscribe by Email