Sunday November 18th, 2018 - 6:43:pm
topbanner

ഇന്ന് ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വിധി;നാളെ നാദിര്‍ഷയുടേയും

rajani v
ഇന്ന് ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വിധി;നാളെ നാദിര്‍ഷയുടേയും

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് കേസില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമുഖങ്ങള്‍ കേട്ടിരുന്നു. കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി.കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.അതേസമയം നടനും സംവിധായകനുമായനാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വിധി പറയും.ജസ്റ്റിസ് പി. ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.

 

 

English summary
dileep bail application highcourt consider tomarrow nadirsha bail application
topbanner

More News from this section

Subscribe by Email