topbanner
Thursday February 22nd, 2018 - 12:02:pm
topbanner
Breaking News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും

rajani v
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും

അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി 25ന് വാദം കേള്‍ക്കും. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ പ്രതി ലക്ഷ്യമിടുന്നത്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി ദിലീപ് പ്രചരണം നടത്തുകയാണ്.കേസില്‍ ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല.

തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെക്കുറിച്ചു ദിലീപിന് അറിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.പ്രോസിക്യൂഷന്റെയും ദിലീപിന്റെ അഭിഭാഷകരുടെയും വാദം കേട്ട ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഹര്‍ജികളില്‍ വ്യാഴാഴ്ച വിധി പറയും.

 

 

Read more topics: dileep, appeal 25th, final, judgement
English summary
dileep appeal 25th final judgement
topbanner

More News from this section

Subscribe by Email