Thursday November 15th, 2018 - 2:18:pm
topbanner

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റ് എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി

rajani v
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റ് എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റാണ്. എന്നാല്‍ ഇക്കാര്യത്തിൽ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹ​ത്തിനെതിരായ ആക്രമണം അപലപനീയമാണെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സി.പി.എം പ്രസ്താവന അമ്മയിലെ തീരുമാനത്തില്‍ പങ്കാളികളായവര്‍ക്കുള്ള മറുപടിയാണെന്ന് കോടിയേരി പറഞ്ഞു. അമ്മയിലെ ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ല. അയതിനാല്‍ അവരോട് വിശദീകരണം ചോദിക്കേണ്ടതില്ല.

അതേസമയം നടന്‍ തിലകനെതിരായ നടപടി മരണത്തിന് ശേഷമെങ്കിലും അമ്മക്ക് പിന്‍വലിക്കാമായിരുന്നുവെന്നും അമ്മ പുറത്തിറക്കിയ സുവനീറില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്നും തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പറഞ്ഞു.

Read more topics: dileep, amma, kodiyeri response
English summary
dileep amma kodiyeri response
topbanner

More News from this section

Subscribe by Email