Thursday May 24th, 2018 - 7:54:am
topbanner

കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് ദിലീപ്

suji
കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍. ദൃശ്യത്തിലെ സ്ത്രീ ശബ്ദം പരിശോധിക്കണം. ശബ്ദത്തിന്റെ ഉറവിടം വിശദ പരിശോധന വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും, ദൃശ്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചത്.

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് ഇരയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കി പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയെ ഭീഷണിപ്പെടുത്തുന്നതിനും, ഇരയ്ക്ക് ജീവഹാനി ഉണ്ടാകുന്നതിനും കാരണമായേക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതിന്റെ മറുപടി വാദത്തിലാണ് ദൃശ്യം എഡിറ്റ് ചെയ്തതെന്ന സംശയം അഭിഭാഷകന്‍ ഉന്നയിച്ചത്. നേരത്തെയും പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഗൂഢാലോചന ആരോപിച്ചിരുന്നു.

Read more topics: dileep, prosecution
English summary
dileep against prosecution

More News from this section

Subscribe by Email