Friday October 19th, 2018 - 12:32:pm
topbanner
Breaking News

മത്സ്യബന്ധന ബോട്ടുടമകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Jikku Joseph
മത്സ്യബന്ധന ബോട്ടുടമകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്

കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയും മൂലം ഈ മേഖല കടുത്ത പ്രതിസന്ധിയിലാണ്. അതിരൂക്ഷമായ ഇന്ധന വില ഉള്‍പ്പെടെയുള്ളവയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക, തുടങ്ങി ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്

കടലില്‍ മത്സ്യ ബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ യന്ത്രവത്കൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

English summary
diesel price increase fishing boat strike
topbanner

More News from this section

Subscribe by Email