Monday April 22nd, 2019 - 9:51:am
topbanner
topbanner

ആദിവാസികള്‍ക്ക് വീട് നല്‍കാം എന്ന് പറഞ്ഞ് ആരേയും പറ്റിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍; സത്യാവസ്ഥ ഇതാണ്

JB
 ആദിവാസികള്‍ക്ക് വീട് നല്‍കാം എന്ന് പറഞ്ഞ് ആരേയും പറ്റിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍; സത്യാവസ്ഥ ഇതാണ്

കോഴിക്കോട്: ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്ന് മഞ്ജു വാര്യര്‍. പദ്ധതിക്ക് വേണ്ടി നടത്തിയ സര്‍വ്വേയില്‍ ഇത് ഒരാള്‍ക്ക് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട് അക്കാര്യം അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ വിവരം അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാരിന് ഇത് ബോധ്യപ്പെട്ടതാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്ക് അങ്ങനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍നിയമങ്ങള്‍ അനുവദിക്കുന്നുമില്ലെന്നും അവര്‍ വിശദീകരിച്ചു.

വാര്‍ത്ത പുറത്തുവന്ന തിങ്കളാഴ്ചതന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാല്‍ മറ്റ് വികസനപദ്ധതികളില്‍നിന്ന് വയനാട്ടിലെ ആദിവാസികള്‍ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണ്. അങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അവരെ ഒഴിവാക്കില്ലെന്ന് മന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ചിലര്‍ ആദിവാസി സുഹൃത്തുക്കളെ ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്ന് അവര്‍ ആരോപിച്ചു. താന്‍ എന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുന്‍നിരയിലുണ്ടാകുമെന്നും ഇക്കാര്യവും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വിശദീകരണം.

 

English summary
did not cheat anyone says manju-warrier
topbanner

More News from this section

Subscribe by Email