Monday February 18th, 2019 - 4:33:pm
topbanner

വാരാപ്പുഴ കസ്റ്റഡി മരണം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

Jikku Joseph
വാരാപ്പുഴ കസ്റ്റഡി മരണം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വാരാപ്പുഴ കേസിലെ പ്രതി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കസ്റ്റഡി മരണമെന്ന് ആരോപിക്കുന്ന കേസില്‍ വാരാപ്പുഴ സ്റ്റേഷനിലെ എസ്.ഐക്കും പോലീസുകാര്‍ക്കുമെതിരെയാകും അന്വേഷണമുണ്ടാകുക. കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡി മര്‍ദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് മരിച്ചത്.

ഗാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതായാണു പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി ബന്ധുക്കളും ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന അക്രമികള്‍ വാസുദേവനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Viral News

English summary
dgp loknath behera on varapuzha native died in police custody
topbanner

More News from this section

Subscribe by Email