Friday November 16th, 2018 - 8:07:pm
topbanner

രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി

NewsDesk
രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി

തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പുതുച്ചേരി പൊലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഡി.ജി.പി പറഞ്ഞു.

Read more topics: dgp, lokanath behera, kannur, murder
English summary
dgp lokanath behera on kannur political murders
topbanner

More News from this section

Subscribe by Email