Friday September 21st, 2018 - 6:32:am
topbanner
Breaking News

പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: ഡിജിപി പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു

Jikku Joseph
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: ഡിജിപി പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: പോലീസിലെ ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ച സംഭവത്തില്‍ സേനയില്‍ അമര്‍ഷം പുകയുന്നതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടിയന്തര യോഗം വിളിച്ചു. പോലീസ് സംഘടനകളുടെ യോഗമാണ് വിളിച്ചത്. രാവിലെ 10.30ന് പോലീസ് ആസ്ഥാനത്താണ് യോഗം.

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് പിന്നാലെ എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി.രാജുവിന്റെ വീട്ടിലും പോലീസുകാര്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന വിവരം പുറത്ത് വന്നിരുന്നു. വീട്ടിലെ ടൈല്‍സ് പണിക്ക് ക്യാംപ് ഫോളോവേഴ്‌സിനെയാണ് രാജു നിയോഗിച്ചത്. വിവാദമായപ്പോള്‍ നാളെ മുതല്‍ വരണ്ടെന്ന് ഇവര്‍ക്ക് രാജു നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ് കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നില്‍ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പോലീസ് ഡ്രൈവര്‍ കൊണ്ടുവന്നത്. എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നാണ് ഡ്രൈവര്‍ ഗവാസ്‌ക്കറിന്റെ മൊഴി.

വീട്ടിലെ അടുക്കള ജോലി മുതല്‍ അലക്കു ജോലിവരെ പോലീസുകാരെക്കൊണ്ട് ചെയ്യിക്കുന്ന മേലുദ്യോഗസ്ഥരുണ്ടെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. ഒന്നിനു പുറകെ ഒന്നായി പോലീസിനെതിരെ ആരോപണങ്ങള്‍ വന്നു നിറയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് യോഗം വിളിക്കാന്‍ ഡി.ജി.പി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പോലീസിലെ ദാസ്യപ്പണിയില്‍ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ് കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നില്‍ മകളെയും ഭാര്യയെയും പ്രഭാത സവാരിക്കായി പോലീസ് ഡ്രൈവര്‍ കൊണ്ടുവന്നത്. വണ്ടിക്കുള്ളില്‍ വെച്ചാണ് മകള്‍ ഡ്രൈവറെ അടിച്ചത്.

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഗവാസ്‌കറിന്റെ കഴുത്തിന്റെ കശേരുവിന് സാരമായ പരിക്കുണ്ടെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പോലീസ് ഡ്രൈവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ചു, കേരള പോലീസ് ആക്ടിന്റെ 99-ാം വകുപ്പിന്റെ ലംഘനമാണിത്.

ആറ് മാസം വരെ തടവും പിഴയുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാര്‍ ദുരുപയോഗം ചെയ്തതും വ്യക്തം. അതേസമയം ഡ്രൈവര്‍ക്കെതിരെ എ.ഡി.ജി.പിയുടെ മകള്‍ കൊടുത്ത പരാതിയില്‍ ഗവാസ്‌ക്കര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് പോലീസ് കടക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
dgp lokanath behara called for an emergency meeting of police organizations
topbanner

More News from this section

Subscribe by Email