Monday September 24th, 2018 - 1:17:pm
topbanner

സംസ്ഥാനത്ത് വികസന മുരടിപ്പ്: ഉമ്മന്‍ ചാണ്ടി

sadu prakash
സംസ്ഥാനത്ത് വികസന മുരടിപ്പ്: ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും എല്‍.ഡി.എഫ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിന്റെ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരും. അതിനുള്ള സൂചന മാത്രമാണ് ഇന്ന് സമാപിച്ച രാപ്പകല്‍ സമരം. എല്‍.ഡി.എഫ് ഭരണത്തിന് കീഴില്‍ കേരളം എല്ലാ മേഖലയിലും പിന്നോട്ടുപോയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി ജോഷി ഫിലിപ്പ് തുടങ്ങി കോട്ടയത്തെ പ്രമുഖ നേതാക്കളും സമാപന സമ്മേളനത്തിന് അണിനിരന്നു.

 

English summary
development of state is stangnant: Oommen chandi
topbanner

More News from this section

Subscribe by Email