Tuesday September 25th, 2018 - 1:35:am
topbanner

നൂതനാശയങ്ങളും ഗവേഷണങ്ങളും രാജ്യത്തിന്റെ സ്ഥായിയായ വികസനത്തിന് അനിവാര്യം: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ

suvitha
നൂതനാശയങ്ങളും ഗവേഷണങ്ങളും രാജ്യത്തിന്റെ സ്ഥായിയായ വികസനത്തിന് അനിവാര്യം: കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ

വികസിത ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് സർവ്വകലാശാലകളിൽ നിന്ന് നൂതനമായ ആശയങ്ങളും ഗവേഷണങ്ങളും ഉണ്ടാകണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കേരള കേന്ദ്രസർവ്വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ട് പിൻവലിക്കൽ മൂലം രാജ്യത്ത് സാമ്പത്തികമേഖലയിലുണ്ടാക്കിയ ചലനങ്ങൾ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവേഷണവും പഠനവും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്.

പുതിയ ഗവേഷണങ്ങൾക്കും പുത്തൻ ആശയങ്ങൾക്കുമാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. രാജ്യത്തെ 20 സർവ്വകലാശാലകളെ അന്താഷ്ട്രനിലവാരത്തിലേക്കുയർത്തും. 10 എണ്ണം പൊതുമേഖലയിലും 10 എണ്ണം സ്വകാര്യമേഖലയിലുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം. സർവകലാശാലകളിൽ നല്ല മനുഷ്യനാവുന്നതിനുളള വിദ്യാഭ്യാസമാണ് അടിസ്ഥാനപരമായി നേടേണ്ടത്. ദരിദ്രരായ അനേകായിരങ്ങളുടെ നികുതി പണം കൊണ്ടാണ് ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് ഒാരോ വർഷവും സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. അതിനാൽ ഉന്നതവിദ്യാഭ്യാസം നേടുന്നവർ കർമ്മരംഗത്ത് സാമൂഹികപ്രതിബദ്ധത ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

നാനാത്വത്തിലെ ഏകത്വമാണ് ഭാരതസംസ്കാരം. കേന്ദ്രസർവ്വകലാശാലയിൽ വിവിധ സംസ്ഥാനങ്ങളിലുളള അധ്യാപകരും പഠിതാക്കളും ഒത്തുചേരുമ്പോൾ നാനാത്വത്തെ ആഘോഷിക്കാനാകണം. പരസ്പര സ്നേഹവും സഹവർത്തിത്വവും ബഹുമാനവും വിദ്യാർത്ഥികൾ തമ്മിൽ പുലർത്തണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ട്അപ് പ്രൊജക്ടുകൾ ഇൻക്യുബേറ്റർ സെന്ററുകൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർവ്വകലാശാലയോടനുബന്ധിച്ചുളള മെഡിക്കൽ കോളേജ് പെരിയയിലാരംഭിക്കണമെന്ന പി കരുണാകരൻ എം പി യുടെ ആവശ്യം ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ യോഗത്തിൽ പറഞ്ഞു. സമ്പന്നമായ സംസ്കാരമുളള നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരിയ തേജസ്വിനി ഹിൽസ് കേന്ദ്ര സർവകലാശാല ക്യാമ്പസ്സിലെ ചന്ദ്രഗിരി ഒാപ്പൺ എയർ തീയേറ്ററിൽ നടന്ന ചടങ്ങിൽ കേന്ദ്രസർവ്വകലാശാല ചാൻസലർ ഡോ. വീരേന്ദ്രലാൽ ചോപ്ര അധ്യക്ഷത വഹിച്ചു. പി കരുണാകരൻ എം പി,സംസാരിച്ചു കേന്ദ്രസർവ്വകലാശാല വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ സ്വാഗതം പറഞ്ഞു. കേന്ദ്രസർവ്വകലാശാല രജിസ്ട്രാർ എ രാധാകൃഷ്ണൻ നായർ ചാൻസിലറെ ബിരുദദാനത്തിന് ക്ഷണിച്ചു. പരീക്ഷ കൺട്രോൾ മുഹമ്മദുണ്ണിി ഏലിയാസ് മുസ്തഫ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഡീൻസ്, എക്സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, കോർട്ട്, ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. 550 ഒാളം വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്.

English summary
Innovations and research needed for sustainable development of the country: Union Minister Prakash Javedkar
topbanner

More News from this section

Subscribe by Email