Wednesday November 21st, 2018 - 5:22:am
topbanner

തൊഴിലാളി ദിനത്തില്‍ ദേശാഭിമാനിക്ക് പുതിയ മുഖം: കൈയ്യടി നേടി എം.വി ഗോവിന്ദന്‍

NewsDesk
തൊഴിലാളി ദിനത്തില്‍ ദേശാഭിമാനിക്ക് പുതിയ മുഖം: കൈയ്യടി നേടി എം.വി ഗോവിന്ദന്‍

കണ്ണൂർ: മെയ് ദിനത്തില്‍ പുതിയ കെട്ടിലും മട്ടിലും പുറത്തിറങ്ങിയ ദേശാഭിമാനി പത്രം ആകര്‍ഷകമാകുമ്പോള്‍ സാരഥിയായ എം.വി ഗോവിന്ദന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി തുന്നിച്ചേര്‍ക്കുകയാണ്. പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ മെയ് ദിനം തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

കാലത്തിന്റെ കുതിപ്പിനൊപ്പം എന്നും സഞ്ചരിച്ച ദേശാഭിമാനി മലയാളിയുടെ സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മാധ്യമം എന്ന നിലയില്‍ അടയാളപ്പെടുത്തുമ്പോള്‍, ഇപ്പോള്‍ വരുത്തിയ പുതിയ രൂപഭാവങ്ങള്‍ കാലത്തിനു മുന്നേ കുതിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുതിപ്പേകുമെന്നാണ് ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദനും ജനറല്‍ മാനേജര്‍ കെ ജെ തോമസും പറയുന്നത്.

വായനക്കാരുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വ്യത്യസ്ത വാര്‍ത്തകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയും സാമൂഹ്യമാധ്യമങ്ങളിലെ ചലനങ്ങളും വാര്‍ത്തയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങളും വരച്ചുകാട്ടിയും ദേശാഭിമാനി പത്രം കാലത്തിനു മുന്നേ കുതിക്കും എന്നു തന്നെയാണ് മാധ്യമ രംഗത്തെ വിലയിരുത്തല്‍. പക്ഷം തുറന്നുപറഞ്ഞും വാര്‍ത്തയില്‍ വെള്ളം കലര്‍ത്താതെയും മുന്നേറുന്നതിനിടയില്‍ ഭരണവര്‍ഗത്തിന്റെ വേട്ടയാടലിനെയും രാഷ്ട്രീയശത്രുക്കളുടെ കടന്നാക്രമണങ്ങളെയും ദേശാഭിമാനി അതിജീവിച്ചത് വായനക്കാര്‍ നല്‍കിയ പരിധിയില്ലാത്ത പിന്തുണയിലൂടെയാണ് എന്നതാണ് ദേശാഭിമാനിയുടെ സവിശേഷത.

മാധ്യമരംഗത്തെ നവീന സാങ്കേതികവിദ്യകള്‍ പലതും ആദ്യം പ്രയോഗിച്ച ചരിത്രവും ദേശാഭിമാനിക്ക് സ്വന്തമാണ്. എം.വി ഗോവിന്ദന്‍ ചീഫ് എഡിറ്റര്‍ ആയതിനു ശേഷം നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ ദേശാഭിമാനിയില്‍ നടന്നു. മലബാര്‍ മേഖലയില്‍ ഈ കാലഘട്ടത്തില്‍ വലിയ മുന്നേററമുണ്ടാക്കാന്‍ ദേശാഭിമാനിക്ക് സാധിച്ചു. ഡസൈന്‍ എന്ന സ്ഥാപനം ദേശാഭിമാനി ടീമിന്റെ സഹായത്തോടെ രൂപകല്‍പ്പന ചെയ്തതാണ് പത്രത്തിന്റെ പുതിയ ലേ ഔട്ട്.

വായനക്കാരുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വ്യത്യസ്ത വാര്‍ത്തകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയുമുളള പത്രത്തിന്റെ പുതിയ ലേ ഔട്ട് ഏറെ ആകര്‍ഷണീയമാണ്. വളര്‍ച്ചയുടെയും നവീകരണത്തിന്റെയും ഈ മുഹൂര്‍ത്തത്തില്‍ കൂടുതല്‍ ശക്തമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ രൂപത്തിലുള്ള പത്രം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നതെന്ന് ദേശാഭിമാനിയുടെ സാരഥികള്‍ പറഞ്ഞു.

Read more topics: mv govindan, deshabhimani,
English summary
may 1st day deshabimani news paper news face
topbanner

More News from this section

Subscribe by Email