Monday September 24th, 2018 - 9:20:am
topbanner

പി രാജീവ്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ

NewsDesk
പി രാജീവ്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ

കൊച്ചി: ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജീവിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റത്. ജനറൽ മാനേജർ കെ ജെ തോമസ് ചടങ്ങിൽ അധ്യക്ഷനായി. റെസിഡന്റ് എഡിറ്റർ പി എം മനോജ് സ്വാഗതം പറഞ്ഞു. ദേശാഭിമാനി പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററാണ് പി രാജീവ്. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദനായിരുന്നു ചുമതല.

എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറൻസ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി. 

Read more topics: deshabhimani, chief editor, p rajeev,
English summary
deshabhimani chief editor p rajeev
topbanner

More News from this section

Subscribe by Email