Tuesday June 19th, 2018 - 12:30:pm
topbanner
Breaking News

ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Jikku Joseph
ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനുള്ള സാധ്യത ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി, മാന്നാര്‍ കടലിടുക്ക്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കി. വ്യോമ, നാവിക സേനകളും തീരസംരക്ഷണ സേനയും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി.

മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

English summary
depression over southeast arabian sea

More News from this section

Subscribe by Email