Sunday February 17th, 2019 - 3:27:am
topbanner

പരിയാരം ഡൻറൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണം പരീക്ഷയില്‍ തോറ്റ മനോവിഷമം

NewsDesk
പരിയാരം ഡൻറൽ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണം പരീക്ഷയില്‍ തോറ്റ മനോവിഷമം

നീലേശ്വരം: ചിറപുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ത്ഥിനിയുമായ അമിത(21)യാണ് ഇന്നലെ കാലത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.

അമിതയുടെ അച്ഛന്‍ ഗള്‍ഫിലാണ്. വിമരമറിഞ്ഞ് അദ്ദേഹം സൗദിയില്‍ നിന്ന് ഇന്ന് കാലത്ത് നാട്ടിലെത്തിയിട്ടുണ്ട്. അമ്മ ശാന്ത കുളിക്കാന്‍ പോയ സമയത്താണ് സംഭവം. കുളി കഴിഞ്ഞെത്തിയ ശാന്ത മകളെ വിളിച്ച്കി ടപ്പുമുറിയിലെത്തിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഷാള്‍ അറുത്ത് മാറ്റി അമിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബി ഡി എസ് പരീക്ഷയില്‍ ഒരു പേപ്പറില്‍ തോറ്റതിന്റെ വിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന് കിട്ടിയ ആദ്യസൂചന. തോറ്റ സബ്ജക്ടിന്റെ പരീക്ഷ ഫെബ്രവരിയിലാണ് നടക്കേണ്ടത്. ഇന്നലെ ഫീസടക്കാന്‍ കോളജില്‍ പോകാനിരിക്കെയാണ് അമിതയുടെ മരണം.

കിടപ്പറയില്‍ നിന്ന് ഒരു മാസികയുടെ പുറത്ത് എഴുതിയ കുറിപ്പും കണ്ടെത്തി. മരണത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം എന്ന എഴുത്തും പോലീസ് കണ്ടെടുത്തു. നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. അമിതയുടെ മാതാവ് ഉള്‍പെടെയുള്ളവരെ പോലീസ് വിശദമായി ചോദ്യംചെയ്തു.

Viral News

English summary
dental college student suicide neleswaram
topbanner

More News from this section

Subscribe by Email