Saturday November 17th, 2018 - 8:45:am
topbanner

കേരള ഹൗസിന് മുന്നിൽ മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം

Renjini
 കേരള ഹൗസിന് മുന്നിൽ മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹി കേരള ഹൗസിന് മുന്നിൽ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് ഇയാൾ ആയുധവുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷ ജീവനക്കാർ കീഴ്‌പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറി.

ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം യുവാവിന് തക്ക സമയത്ത് പിടികൂടാനായെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പളളിയിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

Read more topics: delhi, Kerala, House, man, knife
English summary
A young man with a knife in front of Kerala House
topbanner

More News from this section

Subscribe by Email