Saturday April 20th, 2019 - 8:09:pm
topbanner
topbanner

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്; വിവരം നല്‍കിയ ആള്‍ക്ക് ഭീഷണിമൂലം വീടുമാറേണ്ടിവരുന്നതായി പരാതി

NewsDesk
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്; വിവരം നല്‍കിയ ആള്‍ക്ക് ഭീഷണിമൂലം വീടുമാറേണ്ടിവരുന്നതായി പരാതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസിന് രഹസ്യവിവരം നല്‍കിയത് മുഖ്യപ്രതിയായ ഇമിഗ്രേഷന്‍ ഓഫീസറുടെ ഭാര്യപിതാവ്.

കേസിലെ മുഖ്യപ്രതിയും ഇമിഗ്രേഷന്‍ ഓഫീസറുമായിരുന്ന ജാബിന്‍ ബഷീറിന്റെ ഭാര്യാപിതാവ് സി.കെ റസാഖ് ആയിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2000 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസ് കസ്റ്റംസിന് വിവരം നല്‍കിയത്.

എന്നാല്‍, കേരളത്തെ ഞെട്ടിച്ച കള്ളക്കടത്തുകേസില്‍ പ്രതികളെ പിടികൂടുന്നതിന് സഹായിച്ച ഇദ്ദേഹത്തിന് ഇപ്പോള്‍ കള്ളക്കടത്തുകാരുടെ ഭീഷണിമൂലം വീടുകള്‍ മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്.

ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വീട്ടില്‍ സ്വര്‍ണബിസ്‌ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത് കണ്ട് മകള്‍ തന്നെയായിരുന്നു പിതാവിനെ ഇക്കാര്യം അറിയിയിച്ചത്. റസാഖ് ഇക്കാര്യം അന്വേഷണ ഏജന്‍സികളെ അറിയിച്ചതോടെ വധഭീഷണികളുമായി കള്ളക്കടത്ത് റാക്കറ്റ് രംഗത്തെത്തി.

പല തവണ ആക്രമണം ഉണ്ടായി. ഇതോടെ വാടക വീടുകളിലായി താമസം. ഹൈക്കോടതി ജഡ്ജിയെ വരെ തങ്ങള്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും ജാമ്യത്തിലിറങ്ങിയാല്‍ ആ ദിവസം തന്നെ കൊല്ലുമെന്നും റാക്കറ്റിന്റെ ആളുകള്‍ റസാഖിനെ ഭീഷണിപ്പെടുത്തി.

എന്ത്‌കൊണ്ട് പെലീസ് സംരക്ഷണം വേണ്ടെന്ന് വെച്ചു എന്നതിന് റസാഖിന് കൃത്യമായ ഉത്തരമുണ്ട്. കള്ളക്കടത്ത് റാക്കറ്റ് കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സാധിക്കാതെ വന്നാല്‍ പൊലീസിനെ ഉപയോഗിച്ചും അത് ചെയ്യുമെന്ന് റസാഖ് പറയുന്നു.

കൊച്ചിയില്‍ യുവനനടന്റെ നേതൃത്വത്തില്‍ നഗ്ന ഫാഷന്‍ ഷോ; പോലീസ് റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തു

പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ യൂ ടൂബില്‍

ഋഷിരാജ് സിംഗിന്റെ പ്രസ്താവനയില്‍ ആറു സംശയങ്ങളുമായി വായിനോക്കികള്‍

English summary
death threats to informer in nedumbassery gold smuggling case
topbanner

More News from this section

Subscribe by Email