Saturday December 15th, 2018 - 5:54:am
topbanner

ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും വധഭീഷണി

suji
ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും വധഭീഷണി

മുന്‍ ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും വധഭീഷണി. ഇതു ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കി. ഫ്രാങ്കോയുടെ അനുയായികളായ തോമസ് ചിറ്റുപറമ്പന്‍, ഉണ്ണി എന്നിവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ചെന്നാണ് പരാതി. ദേശീയ മാധ്യമമാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ബിഷപ്പിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈകോടതി രാവിലെ മറ്റു ഹര്‍ജികള്‍ തീര്‍പ്പാക്കി ഉത്തരവിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫ്രാങ്കോയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

റിമാന്‍ഡില്‍ പാലാ സബ് ജയിലിലേക്ക് ഫ്രാങ്കോയെ മാറ്റി. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്തതിനെ തുടന്നാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അടുത്ത ശനിയാഴ്ച വീണ്ടും ഹാജരാക്കും.

 

Read more topics: death threatening, nun, bishop case
English summary
death threatening against nun family in bishop case
topbanner

More News from this section

Subscribe by Email