Monday September 24th, 2018 - 9:39:pm
topbanner

പ്രണയിച്ച പെണ്‍കുട്ടിയോട് വരേണ്ടെന്ന് പറഞ്ഞു; മലയാളിയായ നൃത്താധ്യാപകനെതിരെ കേസ്

NewsDesk
പ്രണയിച്ച പെണ്‍കുട്ടിയോട് വരേണ്ടെന്ന് പറഞ്ഞു; മലയാളിയായ നൃത്താധ്യാപകനെതിരെ കേസ്

ബെംഗളുരു: പ്രണയിച്ച പെണ്‍കുട്ടിയോട് ഇനിമുതല്‍ ക്ലാസില്‍ വരേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നൃത്താധ്യാപകനെതിരെ പീഡനക്കേസ്. ബെംഗളുരു കല്യാണ്‍ നഗറില്‍ ഡാന്‍സ് അക്കാദമി നടത്തുന്ന മലയാളി ക്രിസ്റ്റഫറി(35)നെതിരെയാണ് കേസ്. കേസില്‍ ക്രിസ്റ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

2014ല്‍ അക്കാദമിയില്‍ ചേര്‍ന്ന യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ ആറുമാസമായി ക്രിസ്റ്റഫറുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ക്രിസ്റ്റഫറുമായി വീട്ടുകാര്‍ വാക്കുതര്‍ക്കമുണ്ടായി.

തുടര്‍ന്ന് യുവതിയോട് ഡാന്‍സ് ക്ലാസില്‍ വരേണ്ടെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം യുവതിയും അച്ഛനും ബാനസവാഡി പോലീസ് സ്‌റ്റേഷനില്‍ ക്രിസ്റ്റഫറിനെതിരേ പീഡനത്തിന് പരാതിനല്‍കുകയായിരുന്നു.

Read more topics: Dance, teacher, arrest, rape, student
English summary
Dance teacher arrested on charges of raping student
topbanner

More News from this section

Subscribe by Email