Monday September 24th, 2018 - 11:50:am
topbanner

തലശ്ശേരി സംഭവം നാടകമോ? പെണ്‍കുട്ടികളുടെ വാദങ്ങള്‍ പൊളിയുന്ന ചിത്രം പുറത്ത്

NewsDesk
തലശ്ശേരി സംഭവം നാടകമോ? പെണ്‍കുട്ടികളുടെ വാദങ്ങള്‍ പൊളിയുന്ന ചിത്രം പുറത്ത്

തലശ്ശേരി: കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികള്‍ നടത്തിയത് നാടകമാണെന്ന് ആരോപിച്ച് സിപിഎം സോഷ്യല്‍ മീഡിയയില്‍ ചിത്രം പുറത്തുവിട്ടു. പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും പുറത്തേക്കു പോകുന്ന തരത്തിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.

തങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്നിട്ടില്ലെന്നും ഏണിപ്പടിയില്‍ മാത്രമേ നിന്നിട്ടുള്ളു എന്നുമായിരുന്നു നേരത്തെ യുവതികള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ നിന്നും ചിരിച്ചുകൊണ്ട് ഇറങ്ങുപ്പോകുന്നത് വ്യക്തമാണ്.

ഓഫീസില്‍ കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് കോണ്‍ഗ്രസ് നേതാവിന്റെ മക്കളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു.

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് അഡ്വ. ജഹാംഗീര്‍ പാലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...

കണ്ണൂരിലെ "ദളിത്‌ നാടകം" സുധാകരനും കൂട്ടരും എഴുതിതയ്യാറാക്കിയയതാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ, ലേഖനമെഴുതിയ... എന്നോട് ഇന്ബോക്സിലും ഫോണിലും, മെയിലിലും മറ്റുമായി ധാരാളം ആളുകള്‍ അങ്ങിനെ ഒരു നിലപാട് എടുത്തതിന്‍റെ കാരണങ്ങള്‍ ചോദിച്ചിരുന്നു. എല്ലാവര്‍ക്കുമായുള്ള മറുപടികളില്‍ ഒന്നിതാ....! >

കുട്ടിമാക്കൂലെ പാർട്ടി ഓഫീസാണു ഇത്‌ ..
താഴെ ചായക്കടയും മുകളിൽ രണ്ടാം നിലയിൽ പാർട്ടി ഓഫീസും ..

ചിത്രത്തിൽ കഥാനായികമാർ അഖിലയും അഞ്ചനയും..

ഈ നായികമാർ ചാനലുകളായ ചാനലുകളിൽ കയറി പറഞ്ഞത്‌ ഞങ്ങൾ പാർട്ടി ഓഫീസിൽ കയറിയില്ല..
ഏണിപ്പടിയിൽ നിന്നതേ ഉള്ളൂ എന്നാണു ..!

ക്രൂരന്മാരായ സഖാക്കൾ കസേര കൊണ്ട് മ്യാരകമായി അടിച്ചിട്ടും ചിരിച്ചോണ്ട് പോകുന്ന ഉണ്ണിയാർച്ചാസിന് "എത്ര ലൈക് കൂട്ടുകാരെ..?!" :p

പൊളിച്ചടുക്കലിന്റെ സോഷ്യല്‍ മീഡിയ കാലത്ത് KPCC നാടക നിര്‍മ്മാണം അവസാനിപ്പിക്കണം.. വല്ല സരിതയെയൊക്കെ വച്ച് വേണെങ്കില്‍ സില്‍മകള്‍ ആയിക്കൊള്ളൂ.. ബ്ലീസ്...! എന്തായാലും സരിതാ കാമുകന്മാരായ പഴയ മന്ത്രിമാര്‍ ഉള്‍പ്പടെ അനവധിയാളുകള്‍ പണിയൊന്നുമില്ലാതെ ചൊറിയുംകുത്തിയിരിക്കുകയല്ലേ..! സിനിമയാകുമ്പോള്‍ അടാറു കളറില്‍ പൊളിക്കും, എരമ്പും...! ..യേത്..?! :/

വീ ടി ബല്രാമൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ..?! :/

ജിഷയുടെ ആണ്‍സുഹൃത്ത് കെട്ടുക്കഥയോ?

സൂപ്പര്‍സ്റ്റാറുകളോട് ഏറ്റുമുട്ടാറുണ്ട് പക്ഷേ ഇവനോടൊക്കെ ഏറ്റുമുട്ടിയാല്‍ നാണക്കേടാകും: വിനയന്‍

 

 

English summary
Dalit women's arrest: new pic goes viral in social media
topbanner

More News from this section

Subscribe by Email