topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

ഓഖി ദുരന്തം: കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ സംഘം കണ്ടെത്തി; ഇതോടെ മരണം 35

Jikku Joseph
ഓഖി ദുരന്തം: കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ സംഘം കണ്ടെത്തി; ഇതോടെ മരണം 35

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ സംഘം കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആലപ്പുഴ, കൊച്ചി തീരങ്ങളില്‍നിന്നു തീരസേന നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലില്‍നിന്നും മറൈന്‍ എയര്‍ഫോഴ്‌സ് ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇയാളെ മൃതദേഹം ഉച്ചയ്ക്ക് ആലപ്പുഴ അരിക്കല്‍ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ് എന്ന കപ്പലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്.  ഈ ഭാഗത്ത് കൂടുതല്‍ മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ല. ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. കടലില്‍നിന്ന് ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്തിയില്ല. ഇനിയും ഒന്‍പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

English summary
cyclone okhi three more body found
topbanner topbanner

More News from this section

Subscribe by Email