Saturday May 26th, 2018 - 9:24:am
topbanner

ഓഖി ദുരന്തം: 15 മത്സ്യതൊഴിലാളികളെക്കൂടി രക്ഷിച്ചു

Jikku Joseph
ഓഖി ദുരന്തം: 15 മത്സ്യതൊഴിലാളികളെക്കൂടി രക്ഷിച്ചു

കൊച്ചി: ഓഖി ചുഴലികാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 15 മത്സ്യതൊഴിലാളികളെ കൂടി രക്ഷിച്ചു. കോഴിക്കോട് തീരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.

വ്യോമസേനയാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടര്‍ മാര്‍ഗം കവരത്തിയിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. കൊച്ചി പുറംകടലിലില്‍ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. ആലപ്പുഴ തീരത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഈര്‍ജ്ജിതമായി തുടരുകയാണ്. വിവിധ വകുപ്പുകള്‍ ഏകോപിച്ചുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

English summary
cyclone okhi rescue continues 15 fishermen rescued

More News from this section

Subscribe by Email